കുണ്ടൂർ ഉസ്താദ് ഉറൂസ് നാളെ (ഞായർ) സമാപിക്കും.


തിരൂരങ്ങാടി: നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് 15 > മത് ഉറൂസ് മുബാറക് നാളെ വൈകീട്ട് നടക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഹുബുറസൂൽ പ്രഭാഷണത്തോടെ സമാപിക്കും.

വൈകീട്ട് 6.30 ന് ഇ.സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും.

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വി.പി.എ. തങ്ങൾ ദാരിമി ആട്ടീരി, എൻ.വി. അബ്ദുറസാഖ് സഖാഫി സംസാരിച്ചു. ഇന്നലെ നടന്ന പ്രഭാഷണം എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു.

സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിച്ചു. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തി. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി സമാപന ദുആക്ക് നേതൃത്വം നൽകി.
എൻ.എം. സൈനുദ്ദീൻ സഖാഫി, എൻ.പി. ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂർ സംസാരിച്ചു. രിഫാഈ മജ്ലിസിന് കോയ കാപ്പാട് നേതൃത്വം നൽകി.