NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാൽ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അതേ പടി നടപ്പിലാക്കാനാകില്ല. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസ് രാമചന്ദ്രനുമായും ആശയവിനിമയം നടത്തണം. വിദ്യാര്‍ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കാതെ ബസുടമകളുടെ ആവശ്യങ്ങൾ എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *