തിരൂരങ്ങാടി നഗരസഭയുടെ പ്രവാസി സമ്മിറ്റ് ശ്രദ്ധേയമായി, പ്രവാസികള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണം: കെ.പി.എ മജീദ്


തിരൂരങ്ങാടി: പ്രവാസികള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എക്കാലത്തും നാടിന്റെ നട്ടല്ലായി പ്രവര്‍ത്തിക്കുന്നത് പ്രവാസികളാണ്. പ്രവാസികളുടെ പണം കേരളത്തിലേക്ക് ഒഴുകുന്നത് കൊണ്ടാണ് കേരളത്തിലെ സാമ്പത്തിക നിലവാരം ഉയരുന്നത്. ബാങ്കുകള്‍ വഴി കേരളത്തിലേക്ക് ഒഴുകുന്ന കോടികളാണ്. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്നും പ്രവാസികള്‍ ഒരു സംരഭം തുടങ്ങുന്നതിന് ലോണിന് അപേക്ഷിക്കാന്‍ നൂറ് കൂട്ടം കാര്യങ്ങള്‍ പറഞ്ഞു മടക്കുകയാണ്. അതിനെല്ലാം മാറ്റം വരണമെന്നും പ്രവാസി നിക്ഷേപ സൗഹൃദ നാടായി കേരളം മാറണമെന്നും മജീദ് പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്നും പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന പ്രവാസികള്‍ സെഷന്‍ നിയുക്ത നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി, വികസന സ്ഥിര സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, ഇ.പി ബാവ, എം സുജിനി, ചെമ്പ വഹിദ, സി.എച്ച് മഹ്മൂദ് ഹാജി, പി.എം.എ ജലീല്‍, കെ രാംദാസ് മാസ്റ്റര്‍, എം അബ്ദുറഹ്മാന്‍ കുട്ടി, റഫീഖ് പാറക്കല്‍, സി.എച്ച് ഫസല്‍, സിദ്ധീഖ് പനക്കല്‍, മോഹനന്‍ വെന്നിയൂര്‍, എം അഹമ്മദലി, വി.പി കുഞ്ഞാമു, കെ ഇമാമുദ്ധീന്‍, സി.പി വഹാബ്, നഗരസഭ സെക്രട്ടറി ഇ ഭഗീരഥി.ഒ.ഷൗഖത്തലി, സംസാരിച്ചു.
വിവിധ സെഷനുകളില്‍ നോര്‍ക്ക ഓഫീസര്‍മാരായ ടി അനീഷ്, പ്രശാന്ത്, കെ ഷര്‍മിള, പ്രവാസി ക്ഷേമബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി രാകേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.പി മനോജ്, കെ.പി ഷിബി, ജില്ലാ ലീഡ് ബാങ്ക് ഓഫീസര്‍ ആരതി, വിബിത, പി.വി അരുണ്‍ കുമാര്‍, ഇസ്മായീല്‍, സജീഷ് വിഷയാവതരണം നടത്തി. നോര്‍ക്ക റൂട്ട്സ്, പ്രവാസി ക്ഷേമ ബോര്‍ഡ്, വ്യവസായ വികസന വിഭാഗം, ലീഡ് ബാങ്ക് തുടങ്ങിയ മേഖലയിലെ പ്രമുഖര്‍ പ്രവാസികളുമായി സംവദിച്ചു. സംഘാടനം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഇരൂനൂറിലേറെ പ്രാവസികള്‍ പങ്കെടുത്തു.ജംഷീർ കൈനിക്കരയുടെ ഗാനവിരുന്ന് അരങ്ങേറി,