കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകൾ


ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ഡയറ്റിഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ഫണ്ടമെന്റല്‍സ് ഓഫ് കമ്പ്യൂട്ടേഴ്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ യോഗ എന്നീ ഒഴിവുകളിലാണ് നിയമനം. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും 25-ന് മുമ്പായി കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407547 പി.ആര്‍. 1182/2021
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
മഞ്ചേരിയിലെ കാലിക്കറ്റ് സര്‍വകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി.യാണ് യോഗ്യത. ഫിസിക്കല്‍ എഡ്യുക്കേഷന്‍ യോഗാ പരിശീലന യോഗ്യത അഭികാമ്യം. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 23-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകണം. ഫോണ്‍ 9447120120 പി.ആര്‍. 1183/2021
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും ഫീസടച്ച് 3 വരെ അപേക്ഷിക്കാം. പി.ആര്‍. 1184/2021
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 1-ന് തുടങ്ങും. പി.ആര്‍. 1185/2021
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1186/2021
എം.എ. ഇംഗ്ലീഷ് വൈവ
എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മെയ് 2020 പരീക്ഷയുടെ വൈവ 29, 30 തീയതികളില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1187/2021
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1188/2021