വളർത്തു പട്ടികളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർ ക്കെതിരെ കേസ്.


താമരശ്ശേരി: കോഴിക്കോട് – അമ്പായത്തോട്ടിൽ വളർത്തുപട്ടികളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്. യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പട്ടികളുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് നാട്ടുകാർക്കെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
അതേസമയം, പട്ടിയുടെ ഉടമയായ റോഷൻ വടിവാളും തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം പോലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് പോലീസ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഷനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.