റിയാദ് കെ.എം.സി.സി തലമുറ സംഗമം; “ഓർമ്മപ്പെയ്ത്ത് – 2021” മാനന്തവാടിയിൽ


സൗദി അറേബ്യൻ തലസ്ഥാന നഗരിയായ റിയാദിൽ 1985 ൽ കെഎംസിസി സ്ഥാപിച്ച കാലം മുതൽ ഇന്ന് വരെയുള്ള കെഎംസിസി പ്രവർത്തകരുടെ തലമുറ സംഗമം “ഓർമ്മപ്പെയ്ത്ത് 2021” നവംബർ 20, 21 തീയതികളിൽ മാനന്തവാടിയിൽ ചേരുമെന്ന് സംഘാടക സമിതി അറിയിച്ചു.
സംഗമത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 200 കുടുംബങ്ങൾ പങ്കെടുക്കും. തലമുറ സംഗമത്തിൽ പങ്കെടുക്കുന്നതിന് റിയാദിൽ നിന്നും കെഎംസിസി കുടുംബങ്ങൾ നാട്ടിലെത്തും. പ്രവാസം അവസാനിപ്പിച്ച ശേഷം തമ്മിൽ കാണാൻ കഴിയാത്തവർക്കും പുതുതലമുറക്കും റിയാദ് കെഎംസിസി പ്രവർത്തകർ അവസരമൊരുക്കും .
സംഗമത്തിന്റെ വിജയത്തിനായി സി.കെ. മായിൻ വയനാട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, പി.കെ.സി. റഹൂഫ് പടന്ന, താനിക്കൽ മുഹമ്മദ് മാസ്റ്റർ കൊടുവള്ളി, അബ്ദുസ്സമദ് കൊടിഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഗൃഹാതുരത്വ സ്മരണകളുണർത്തുന്ന സംഗമത്തിന്റെ രണ്ടാം ദിവസം വയനാട്ടിലെ വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു.