അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം; രണ്ടുപേർ പിടിയിൽ


പരപ്പനങ്ങാടി: അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി.
പോലീസ് സ്റ്റേഷൻ പരിധിയിലെ അത്താണിക്കൽ, ചെട്ടിപ്പടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ്
അരിയല്ലൂർ തറയൊടി സജയൻ (43) വേങ്ങര കണ്ണമംഗലം സ്വദേശി ഓടക്കൽ ഹനീഫ (47) എന്നിവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 4680 രൂപയും പിടിച്ചെടുത്തു. പ്രതികളെപെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്.