നാഷണൽ യൂത്ത് ലീഗ് ടേബിൾ ടോക്ക് നടത്തി


മലപ്പുറം : ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ജന്മ ശദാബ്തിയോടനുബന്ധിച്ച് “നേരിന്റെ രാഷ്ട്രീയം യുവതയുടെ രാഷ്ടീയം “എന്ന വിഷയത്തിൽ നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ടേബിൾ ടോക്ക് നടത്തി.
എൻ.വൈ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി സമീർ പാട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഷംസാദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എൻ.എം. മഷ്ഹൂദ്, എ.കെ. സിറാജ്, ഫൈസൽ രണ്ടത്താണി, സാലിം മഞ്ചേരി, രാജു സി ഇന്ത്യനൂർ, ഷൈജൽ വലിയാട്ട്, അലിഹസ്സൻ, നൗഷാദ് തൂത, അയ്യൂബ്, ഗഫൂർ പൊയിലിശ്ശേരി, മജീദ് പൂക്കാട്ടൂർ, സത്താർ പേരിമ്പലം എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി മുജീബ് പുള്ളാട്ട് സ്വാഗതവും ഉനൈസ് തങ്ങൾ നന്ദിയും പറഞ്ഞു.