NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയില്‍ അനര്‍ഹമായി കൈവശം വെച്ച റേഷന്‍ കാര്‍ഡ് പിടിച്ചെടുത്തു

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്ക് മാറ്റി.
എട്ട് മുന്‍ഗണനാ കാര്‍ഡുകള്‍, എട്ട് സബ്‌സിഡി കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, എ.ഹരി, ജീവനക്കാരനായ യു. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിലെ 0494 2462917, 9188527392, സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെ 9495998223 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Leave a Reply

Your email address will not be published.