NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല; എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്. ന​​യ​​ത​​ന്ത്ര ബാ​ഗേ​​ജ്​ വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.

കു​​റേ ​​കാ​​ര്യ​​ങ്ങ​​ൾ പ​​റ​​യാ​​നു​​ണ്ടെ​​ന്ന്​ സ്വ​​പ്​​​ന​​യു​​ടെ മാ​​താ​​വ്​ പ്ര​​ഭ സു​​രേ​​ഷ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് സ്വപ്‌ന പുറത്തിറങ്ങിയത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ അ​​ഞ്ചി​​ന്​ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ 30 കി​​ലോ സ്വ​​ർ​​ണം ക​​സ്​​​റ്റം​​സ്​ പി​​ടി​​കൂ​​ടി​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ ജൂ​​ലൈ 11ന്​ ​​ബം​​ഗ​​ളൂ​​രു​​വി​​ൽ നി​​ന്നാ​​ണ്​ സ്വ​​പ്​​​ന അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്.

പി​​ന്നീ​​ട്​ കാ​​ക്ക​​നാ​​ട്, വി​​യ്യൂ​​ർ ജ​​യി​​ലു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ​​ശേ​​ഷം കോ​​ഫെ​​പോ​​സെ ത​​ട​​വു​​കാ​​രി​​യാ​​യി ഒ​​രു​​ വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി അ​​ട്ട​​ക്കു​​ള​​ങ്ങ​​ര വ​​നി​​താ ജ​​യി​​ലി​​ലാ​​യി​​രു​​ന്നു. ആ​​റ്​ കേ​​സു​​ക​​ളി​​ൽ ജാ​​മ്യം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ജ​​യി​​ൽ മോ​​ചി​​ത​​യാ​​യ​​ത്. 25 ല​​ക്ഷം രൂ​​പ​​യു​​ടെ ബോ​​ണ്ടും ര​​ണ്ട്​ ആ​​ൾജാ​​മ്യ​​വു​​മാ​​ണ് ഉ​​പാ​​ധി​​ക​​ൾ.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷ്, പി.എസ് സരിത് മുഹമ്മദ് ഷാഫി, എം.എം.ജലാൽ, റബിൻസ്, കെ.ടി.റമീസ്, കെ.ടി.ഷറഫുദ്ദീൻ, മുഹമ്മദലി എന്നീ എട്ടു പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രത്തിൽ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഭീകര പ്രവർത്തനവുമായി പ്രതികൾക്കു ബന്ധമുണ്ടെന്നു പറയാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വിചാരണവേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

 

Leave a Reply

Your email address will not be published.