കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു.


തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം. രാജേഷ് തൃശൂർ ജില്ലയിലെ പാഴായി നെന്മകരി സ്വദേശിയാണ്. ബാലരാമപുരം മുടവൂർ പാറയിലാണ് താമസം. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവാണ് രാജേഷ്.