തെരഞ്ഞെടുപ്പ് രംഗത്ത് മുസ്ലീംലീഗും ഹൈടെക്കിലേക്ക് ; തിരൂരങ്ങാടിയിൽ യൂത്ത്‌ലീഗ് ബ്ലുടിക്ക് കാമ്പയിന് തുടക്കമായി
1 min read
തിരൂരങ്ങാടിയിൽ ബ്ലു ടിക്ക് കാമ്പയിന്‍ ഉദ്ഘാടനം അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: പൊതുതെരഞ്ഞെടുപ്പ് രംഗത്ത് പുതിയ കാലഘട്ടത്തിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കുന്ന സൈബര്‍ പ്രവര്‍ത്തനങ്ങളായ ബ്ലുടിക് കാമ്പയിന് തിരൂരങ്ങാടി മണ്ഡലത്തില്‍ തുടക്കമായി.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ച് അവരെയെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നും സന്ദേശം കൈമാറുന്ന പദ്ധതിക്കാണ് തിരൂരങ്ങാടിയില്‍ തുടക്കമായത്. അതിനായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളിലും വാര്‍ഡ് ഡിവിഷന്‍ തലങ്ങളിലും കോഡിനേറ്റര്‍മാര്‍, ഇവരെ മോണിറ്ററിംഗ് നടത്തുന്നതിന് സര്‍വ്വീസ് സംഘടനകളിലെ അധ്യപകര്‍ ഉള്‍പ്പെടെ വനിതകളടക്കം 200 പേരെ അതിനായി ചുമുതലപ്പെടുത്തിയിട്ടുണ്ട്.

വിവര ശേഖരണത്തിന് മുന്നോടിയായി 15-ന് വൈകീട്ട് 6.30 മുതല്‍ 8.30 വരെ പരപ്പനങ്ങാടി കോ. ഓപ്പറേറ്റീവ് കോളേജ്, തിരൂരങ്ങാടി സി.എച്ച്. സൗധം, നന്നമ്പ്ര കുണ്ടൂര്‍ മര്‍ക്കസ്, തെന്നല വാളക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരുമണ്ണ ക്ലാരി മൂച്ചിക്കല്‍ ലീഗ് ഓഫീസ്, എടരിക്കോട് ലീഗ് ഓഫീസ് എന്നിവിടങ്ങളില്‍ ശില്‍പ്പശാല നടക്കും.18-ന് നിയോജക മണ്ഡലത്തിലെ 161 കേന്ദ്രങ്ങളില്‍ ബ്ലുട്ടിക്ക് ഡേയുടെ ഭാഗമായി വിവിര ശേഖരണം ആരംഭിക്കും.
31-ന് ബ്ലു ടിക്ക് കാമ്പയിന്‍ സമാപിക്കുകയും ഡാറ്റാ എട്രിയുടെ നടപടികള്‍ വിലയിരുത്തുകയും ചെയ്യും. ഇത് പൂര്‍ത്തിയാകുന്നതോടെ തിരൂരങ്ങാടി മണ്ഡലത്തിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഇനി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയാണ് നടക്കുക. കാമ്പയിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ വി.ടി സുബൈര്‍ തങ്ങള്‍, പ്രസിഡന്റ് പി. അലി അക്ബര്‍, ജാബിര്‍ യുണിവേഴ്‌സിറ്റി, നവാസ് ചെറമംഗലം, അനീസ് കൂരിയാടന്‍, ഷരീഫ് വടക്കയില്‍, പി.ടി. സാലാഹു, യു. ഷാഫി, ടി. മമ്മുട്ടി, അസീസ് ഉള്ളണം, ഷാഹുല്‍ പരപ്പനങ്ങാടി,
ആസിഫ് പാട്ടശ്ശേരി, മന്‍സൂര്‍ ഉള്ളണം, സി.എച്ച്. അബൂബക്കര്‍ സിദ്ധീഖ്, കെ. മുഈനുല്‍ ഇസ്‌ലാം, മച്ചിങ്ങല്‍ നൂറുദ്ധീന്‍, ഇ.കെ. സുലൈമാന്‍, സി.കെ. മുനീര്‍, ഹനീഫ തൈക്കാടന്‍, അക്ബര്‍ കാട്ടകത്ത്, സല്‍മാന്‍ തെന്നല സംസാരിച്ചു.