NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

തിരൂരങ്ങാടി- ചെമ്മാട് ബസ് സ്റ്റാൻഡിലെ അൽ നജ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമ്മൽ മുജീബ് റഹ്മാൻ (38) ആണ് പിടിയിലായത്.

 

2005 നവംബർ മസത്തിലായിരുന്നു മോഷണം. മൊബൈലും പണവും കവർന്നിരുന്നു. ഇയാൾ വേറെയും മോഷണ കേസിൽ പ്രതിയാണ്. ഇന്നലെ എസ് ഐ ജയപ്രകാശ്, സി പി ഒ ബിബിൻ എന്നിവർ അറസ്റ്റ് ചെയ്തു. എ എസ് ഐ രഞ്ജിത്താണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *