ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തിരൂരങ്ങാടി: ഗൃഹനാഥനായ മധ്യസ്കനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ കുന്നുംപുറം വലിയപീടിക സ്വദേശി പാലമഠത്തിൽ ചെമ്പൻ തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം കാലത്താണ് മരിച്ച നിലയിൽ കണ്ടത്.
വീടിന്റെ പിറകുവശത്തെ മുറ്റത്തു ഷീറ്റിട്ട പൈപ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കയ്യിൽ മുറിവേറ്റ പാടുണ്ട്. കാസർഗോഡ് വ്യാപാരിയാണ് അബ്ദുൽ കലാം. വീട്ടിൽ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും തോട്ടശ്ശേരിയറയിൽ നിന്നാണ് ലഭിച്ചത്. പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വാഹനം കണ്ടെത്തിയിരുന്നില്ല. പിന്നീട് ഇന്നലെ വൈകുന്നേരം ചെപ്യാലം പള്ളിയുടെ പരിസരത്തുനിന്നു വാഹനം കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ മുഹമ്മദ് കുട്ടി ഹാജി.
ഭാര്യ: ആസ്യ കുറ്റൂർ നോർത്ത്.
മക്കൾ: ഉനൈസ് (ബംഗ്ലുരു), ഉബൈദ് (സൗദി ), മഹ്ബൂബ്. തസ്‌ലീന.
മരുമക്കൾ: റിയാസ് മൂന്നിയൂർ, സനീറ ചെണ്ടപ്പുറായ.