മൂന്നക്ക നമ്പര്‍ ലോട്ടറി ; പണവും രേഖകളും പിടിച്ചെടുത്തു, എഴു പേര്‍ അറസ്റ്റില്‍


വേങ്ങര മാര്‍ക്കറ്റ് റോഡില്‍ വിവിധ ലോട്ടറിക്കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത മൂന്നക്ക നമ്പര്‍ ലോട്ടറി പിടികൂടി. കടകളില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി കട നടത്തിപ്പുകാരായ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ഡി വൈ എസ് പി പി എം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കച്ചേരിപ്പടി സ്വദേശി ഉബൈദുള്ള (37), പറപ്പൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (43) (ഇരുവരും ഫ്രണ്ട്‌സ് ലോട്ടറി), വലിയോറ സ്വദേശി അപ്പുക്കുട്ടന്‍ (76) (കൈരളി ലോട്ടറി), ഈരാറ്റുപേട്ട സ്വദേശി അബ്ദുല്‍ ഖാദര്‍ (54) ( ന്യൂ ഫ്രണ്ട്‌സ് ലോട്ടറി), പച്ചാട്ടിരി വിപിന്‍(34) ,(എംപയര്‍ ലോട്ടറി),വേങ്ങര സ്വദേശി അഭിനവ് (19) , വേങ്ങര സ്വദേശി അറമുഖന്‍ (50) ( ഇരുവരും ധന ശ്രീ ലോട്ടറി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 63 210 രൂപ കണ്ടെടുത്തു.
വാട്‌സ് അപ്പ് വഴിയും പ്രത്യേക അപ് വഴിയും ആണ് മൂന്ന് അക്ക നമ്പര്‍ റജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. പരിശോധന സംഘത്തില്‍ വേങ്ങര സി ഐ മുഹമ്മദ് ഹനീഫ, എസ് ഐ ഉണ്ണികൃഷ്ണന്‍ , എസ് സി പി ഒ മാരായ രജീഷ്, സനീഷ്, അരുണ്‍, അനില്‍ എന്നിവര്‍ക്കു പുറമേ ഡി വൈ എസ് പി ടീം സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.