പരപ്പനങ്ങാടിയിൽ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിൽ


പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ പതിമൂന്നുകാരനെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
2020 ൽ സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിച്ചത്തിനും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഒക്ടോബർ 19 ന് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ്.ഐ. സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , ജിനേഷ്, സമ്മാസ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.