എം.എസ്.എഫ് കാമ്പസ് പ്രതിനിധി സംഗമം; വിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികതയും സംസ്‌കാരവും മുറുകെ പിടിക്കണം: പി.എം.എ സലാം
1 min read

തിരൂരങ്ങാടി: വിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികതയും സംസ്‌കാരവും മുറുകെ പിടിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് സി.എച്ച് സൗധത്തില്‍ നടന്ന കാമ്പസ് പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ന്യൂജനറേഷന്‍ ചിന്തകളെന്ന രീതിയില്‍ പല ആഭാസങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടന്ന് കൂടുന്നുണ്ട്. അതിനെതിരെ പോരാടാന്‍ നമുക്ക് കഴിയണം. പഠന സിലബസില്‍ ഫാസിസത്തിന്റെ കടന്ന് കയറ്റവും വലിയ തോതിലുണ്ട്. അതും നാം തിരിച്ചറിയണം. ധാര്‍മ്മികതയും സംസ്‌കാരവും പാരമ്പര്യവും മുറുകെ പിടിക്കാന്‍ ഓരോ എം.എസ്.എഫുമാകരനും സാധിക്കമെന്ന് സലാം പറഞ്ഞു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷദ് ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.
സര്‍ഗ്ഗ സ്വത്വം, സമന്വയ സമൂഹം എന്ന ശീര്‍ഷകത്തില്‍ ക്യാമ്പ് കോണ്‍-21 എന്ന് പേരിട്ട പരിപാടിയില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ, എല്‍.ബി.എസ് പരപ്പനങ്ങാടി, എടരിക്കോട് വനിത പോളി, പി.എം.എസ്.ടി കുണ്ടൂര്‍ എന്നി കോളേജുകളിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ പങ്കെടുത്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഫവാസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ട്രഷറര്‍ സി.എച്ച് മഹ്മൂദ് ഹാജി, ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ഷരീഫ് വടക്കയില്‍,
മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഫവാസ് പനയത്തില്‍, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍, ഹരിത ജില്ലാ സെക്രട്ടറി ഷഹാന ഷര്‍ത്തു പ്രസംഗിച്ചു.
പരിപാടിക്ക് മന്‍സൂര്‍ ഉള്ളണം, സലാഹുദ്ധീന്‍ തെന്നല, ഷാമില്‍ മുണ്ടശ്ശേരി, അജ്മല്‍ പെരുമണ്ണ, ആശിഫ് റമസാന്‍ പരപ്പനങ്ങാടി, മുന്‍ഷിര്‍ തിരൂരങ്ങാടി, സമാന്‍ മങ്കട, ഫായിസ് തയ്യില്‍, കെ.ടി നിസാം നേതൃത്വം നല്‍കി.