മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു.


മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസില്‍ അപകടത്തില്‍പെട്ടു. ആര്‍ക്കും പരുക്കില്ല. അമിത വേഗത്തിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.
രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവല്ല ബൈപാസില്‍ മല്ലപ്പള്ളി ഭാഗത്തേക്കു തിരിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുകയായിരുന്നു മന്ത്രി.
അപകടത്തെ തുടര്‍ന്ന് ഗെസ്റ്റ് ഹൗസിലേക്ക് മാറിയ മന്ത്രി പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.