NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് മടങ്ങുന്നു; പ്രഖ്യാപനം നാളെ ഉണ്ടായേക്കും

ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് മടങ്ങുന്നു. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോൺ​ഗ്രസിലേക്ക് എത്തുമെന്നാണ് സൂചന. പ്രസ് ക്ലബിൽ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും ചെറിയാൻ ഫിലിപ്പ് പ്രഖ്യാപനം നടത്തുക.

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദിയിൽ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടി തൻറെ രക്ഷാക‍ർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാൻ ഫിലിപ്പ് ചടങ്ങിൽ പറഞ്ഞത്.

അതേസമയം ഇടത് മുന്നണിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് സ്വന്തം യൂട്യൂബ് ചാനൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ചിരുന്ന പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1ന് ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നു കാട്ടും. അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവയ്ക്ക് എതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നുമാണ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത്.

രാജ്യസഭാ സീറ്റ് നിഷേധിച്ചതു മുതൽ ചെറിയാൻ ഫിലിപ്പ് ഇടതുമുന്നണിയുമായി ശീതസമരത്തിലാണ്. ഖാദി ബോർഡ് വൈസ് ചെയർമാനായുള്ള ചെറിയാൻ ഫിലിപ്പിന്റെ നിയമനവും എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!