കക്കാട് വീടിന്മേൽ മണ്ണിടിഞ്ഞു വീണു, ഉറങ്ങിക്കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ട


കക്കാട് വീടിന്മേൽ മണ്ണിടിഞ്ഞു വീണു, ഉറങ്ങിക്കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കക്കാട് കുറുക്കൻ കുഞ്ഞിപ്പുവിൻ്റെ വീടിന്മേൽ ആണ് മണ്ണിടിഞ്ഞു വീണത്.
പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
വീടിന്റെ ചുമരുകൾക്ക് തകരാർ പറ്റി. സമീപത്തെ മുറിയിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി.