NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അതിജീവന കാലത്തെ അത്യുന്നത വിജയം അർഹതക്കുള്ള അംഗീകാരം : മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ; തഅലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈസ്കൂളിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

 

പരപ്പനങ്ങാടി: അതിജീവന കാലത്തെ അത്യുന്നത വിജയം അർഹതക്കുള്ള അംഗീകാരമാണെന്ന് കേരള തുറമുഖം വകുപ്പ്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പരപ്പനങ്ങാടി തഅലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈസ്കൂളിൽ നിന്ന് 2021 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തും വായനയും മാത്രമല്ല പുതിയ കാല പ്രതിസന്ധികളെ മറികടക്കാനുള്ള മനക്കരുത്ത് ആർജിക്കൽ കൂടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങളോടൊപ്പം സർക്കാറും വിദ്യാഭ്യാസ വകുപ്പും എന്നും കൂടെയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സയ്യിദ് മുത്തു തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. തഅലീം ഇസ്‌ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി ആധ്യക്ഷം വഹിച്ചു. ഡയറക്ടർ മുനവ്വർ അംജദി, സൈനുദ്ധീൻ സഖാഫി, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ, നിയാസ് പുളിക്കലകത്ത്, സി.കെ ശകീർ അരിമ്പ്ര, സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം. ജുബൈർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൽതാഫ് പതിനാറുങ്ങൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.