പരപ്പനങ്ങാടിയില്‍ പഴകിയ ഭക്ഷണവും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു


പരപ്പനങ്ങാടി : നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറി നിർമ്മാണ യുണിറ്റുകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ. കെ. വി യുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടൽ റെഡ്റോസ്, ഒലിവ് ഫുഡ് അഞ്ജപ്പുര എന്നീ സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. 10 സ്ഥാപനങ്ങളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു.
സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, ഷമീർ പി. പി., ശ്രീജി തുടങ്ങിയവർ പങ്കെടുത്തു. ഇത്തരം സ്ഥാപങ്ങൾക്കെതിരെ ഫൈൻ അടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പ്രശാന്ത് അറിയിച്ചു.