NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ പോലീസുകാർക്ക് ജാമ്യമില്ല.

മലപ്പുറം: പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​െട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി.

മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തി​െന്‍റ അടിസ്ഥാനത്തിലാണിത്​.

കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്​തുക്കള്‍ മറിച്ചുവിറ്റതിന്​ കഴിഞ്ഞ ആഴ്​ചയാണ്​ കോട്ടക്കല്‍ സ്​​റ്റേഷനിലെ എ.എസ്​.​ ഐ രചീ​ന്ദ്രന്‍ സീനിയര്‍ സിവില്‍ പൊലീസ്​ ഓഫിസര്‍ സജി അലക്​സാണ്ടര്‍ എന്നിവര്‍ അറസ്​റ്റിലായത്​. റിമാന്‍ഡിലായ ഇരുവരെയും സസ്​പെന്‍ഡ്​​ ചെയ്​തിരുന്നു.

കോട്ടക്കല്‍ സ്​​റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 21ന്​ പിടികൂടിയ ഹാന്‍സ് പാക്കറ്റുകളാണ്​ പ്രതികള്‍ മറിച്ചു വിറ്റത്​.

Leave a Reply

Your email address will not be published. Required fields are marked *