NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കർഷക സമരത്തിന്‌ പിന്തുണ; കേരളത്തിൽ തിങ്കളാഴ്‌ച എൽ.ഡി.എഫ്‌ ഹർത്താൽ‌

കർഷകരുടെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ. കേരളം പൂർണമനസ്സോടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് ഇടുതുപക്ഷ ജനാധിപത്യമുന്നണി കരുതുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭാരതബന്ദിന് പിന്തുണ അറിയിച്ച് കൊണ്ട് അഞ്ച് പേരടങ്ങുന്ന ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും. സമരത്തിൽ അഞ്ച് ലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *