ദൂരം കുറവാണ് വരാന്‍ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാര്‍ക്ക് മുട്ടന്‍ പണിയുമായി മോട്ടോര്‍വാഹന വകുപ്പ്


ദൂരം കുറവാണ് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഓട്ടോക്കാര് ജാഗ്രതൈ ! മുട്ടന്‍ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് കാത്തിരിപ്പുണ്ട്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മന്നോട്ടു പോകുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ച് 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര് പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ വാട്സാപ്പ് നമ്പരായ 8547639011 യാത്രക്കാര്‍ക്ക് പരാതിപ്പെടാം. Kl10@gmail.com എന്ന ഈ മെയില്‍ ഐഡിയിലേക്കും പരാതികള്‍ അയക്കാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.
പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും. ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് ഫൈന്‍. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കും. പരാതികള്‍ സ്റ്റേഷനുകളിലും നല്‍കാം.