ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം; ഫോണിൽ വിളിച്ച് സ്വാഗതം ചെയ്തത് സുരേഷ് ഗോപി


എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. ഫോണിൽ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത് സുരേഷ് ഗോപി എം.പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്നും പാർട്ടിമാറുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നും ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫാത്തിമ തഹ്ലിയ നിലപാട് വ്യക്തമാക്കിയത്.