ജില്ലയുടെ സമഗ്രവികസനം; കേരള മുസ്ലിം ജമാഅത്ത് വികസന രേഖ എം.എൽ.എക്ക് സമർപിച്ചു.


തിരൂരങ്ങാടി: ജില്ലയുടെ സമഗ്ര വികസനവും ജില്ലാ വിഭജനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വികസന രേഖ കെ.പി.എ മജീദ് എം.എൽ.എക്ക് സോൺ പ്രതിനിധികൾ സമർപിച്ചു.
ജില്ലയുടെ സമൂലമായ വികസനം ലക്ഷ്യമാക്കി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക സമിതി പഠനത്തിലൂടെ തയ്യാറാക്കിയതാണ് വികസനരേഖ. സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി, ജനറൽ സിക്രട്ടറി എംവി അബ്ദുറഹ്മാൻ ഹാജി, ഫിനാൻസ് സിക്രട്ടറി പി. അബ്ദുറബ് ഹാജി, അഡ്മിനിസ്ട്രേഷൻ സിക്രട്ടറി ഹമീദ് തിരൂരങ്ങാടി എന്നിവരാണ് എം എൽ എക്ക് കൈമാറിയത്.
തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.പി.എം ബാവ, എം.വി കുഞ്ഞാപ്പു എന്നിവരും സംബന്ധിച്ചു. ഇവ വിശദമായി പഠനം നടത്തി നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾക്ക് ഉറപ്പ് നൽകി.