തൃക്കുളം ഗവ. ഹൈസ്കൂൾ കെട്ടിടോദ്ഘാടനം 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിന്റെ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്തംബർ 14 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
1909 ൽ മലബാർ എലമെന്ററി ബോർഡിന് കീഴിൽ LP സ്കൂൾ ആയി തുടങ്ങിയ സ്കൂൾ 2013 ലാണ് ഗവൺമെന്റ് ഹൈസ്കൂളായി ഉയർത്തിയത്. നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 12 ക്ലാസ് റൂമുകൾ അടക്കുന്ന ബഹുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 3 കോടി 25 ലക്ഷം ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത്. പുതിയ കെട്ടിട ഉദ്ഘാടനം കൂടി പൂർത്തിയാകുന്നതോടെ നിലവിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി ക്ലാസ് റൂം ലഭിക്കും.
നിലവിൽ പ്രി പ്രൈമറി തലം അടക്കം രണ്ടായിരത്തി പന്ത്രണ്ട് വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്നത്.
ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഉദ്ഘാടന സെഷനിൽ ഓൺലൈൻ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് സ്വാഗതവും പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നന്ദിയും പറയും.
സ്കൂൾ തല ഉദ്ഘാടന പരിപാടിയിൽ തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് ശിലാഫലകം അനാഛാദനം ചെയ്യും.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ എം.എൽ.എ പി.കെ അബ്ദുറബ്ബ് എന്നിവർ മുഖ്യാതിഥികളാകും.
തിരൂരങ്ങാടി ഡി.ഇ. ഒ വൃന്ദാ കുമാരി പദ്ധതി അവതരണം നടത്തും. നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി,
മുനിസപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ , ഇ.പി.എസ് ബാവ , സി.പി ഇസ്മായീൽ , ചെമ്പ വഹീദ , സുജിനി, കൗൺസിലർമാരായ പി.ടി ഹംസ, ജഹ്ഫർ കുന്നത്തേരി , ആയിഷുമ്മു വെള്ളാനവളപ്പിൽ, ശാഹിന തിരുനിലത്ത്, പി ടി.എ പ്രസിഡന്റ് എം.എൻ മൊയ്തീൻ, എസ്.എം.സി. ചെയർമാൻ മുഹമ്മദലി മാസ്റ്റർ പുളിക്കൽ, വൈസ് ചെയർമാൻ അഹമ്മദ് കോയ .യു, എ.ഇ.ഒ മുഹമ്മദ്, ബി.പി.സി ശിബിലി. ടി.പി, എം.ടി. എ പ്രസിഡന്റ് ജൂലി , വിവധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു.കെ മുസ്ഥഫ മാസ്റ്റർ, അഡ്വ. ഇബ്രാഹീം കുട്ടി, വി.വി. അബു, സി.പി. സുധാകരൻ, സി.ടി. ഫാറൂഖ്, കുഞ്ഞാമു, സി.പി. അബ്ദുൽ വഹാബ്, എം.ബി രാധാകൃഷ്ണൻ , രത്നാകരൻ, സി.പി ഗുഹരാജ്, പി.സിദ്ധീഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക്, പ്രിയ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാ റാണി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ സ്വാഗതം ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, സ്വാഗത സംഘം ജനറൽ കൺവീനർ ബീനാ റാണി .വി , പി.ടി.എ പ്രസിഡന്റ് എം.എൻ മൊയ്തീൻ, എസ്.എം.സി ചെയർമാൻ മുഹമ്മദലി മാസ്റ്റർ പുളിക്കൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ഹംസ. പി.ടി, മനോജ് കുമാർ, ഫൈസൽ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.