വെന്റിലേറ്ററിലുള്ള കോവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്; മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച


ചികിൽസയിലിരിക്കുന്ന കോവിഡ് രോഗി പള്ളിക്കൽ സ്വദേശി രമൺ മരിച്ചെന്ന് ബന്ധുക്കൾക്ക് സന്ദേശം നൽകുകയായിരുന്നു. മൃതദേഹം സ്വീകരിക്കാനെത്തിയപ്പോഴാണ് രമണൻ ജീവിച്ചിരിപ്പുണ്ടെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്.
ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്.
ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റർ അടക്കം അടിക്കുകയും ചെയ്തിരുന്നു. ഇതോടെ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ രംഗത്തെത്തി.
അതേസമയം, വീഴ്ചയിൽ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.