NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മകന്‍ അമ്മയെയും അച്ഛനെയും തലക്കടിച്ചു കൊലപ്പെടുത്തി

 

തൃശൂരില്‍ മകന്‍ അമ്മയെയും അച്ഛനെയും തലക്കടിച്ചു കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മകന്‍ പ്രദീപിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും 70 വയസിലേറെ പ്രായമായിരുന്നു. മഴുകൊണ്ട് തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റ രാമകൃഷ്ണന്‍ രാത്രിയോടെ മരിച്ചിരുന്നു. പുലര്‍ച്ചെയാണ് തങ്കമണിയുടെ മരണം നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദീപ് സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പ്രദീപും മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഇരുവരെയും മഴുകൊണ്ട് ആക്രമിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ നെടുപുഴ അവിണിശ്ശേരി സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദീപിന്റെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മക്കളും കുറച്ചുനാളുകളായി വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published.