പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി.


തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു.
കൊവിഡ് മൂലം കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വളരെ കുറച്ച് പ്രതികള്‍ മാത്രമാണ് ജയിലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് പ്രതിയെ കാണാതായത്.
2017 ലാണ് ജാഹിറിനെ തിരുവനന്തപുരത്ത് നടന്ന കൊലപാത കേസില്‍ അറസ്റ്റ് ചെയ്തത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതരും പൊലീസും പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടക്കുകയാണ്. ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.