കോഴി മുട്ടയുമായി വന്ന ലോറി ഡിവൈഡ റിലിടിച്ച് മറിഞ്ഞു; രണ്ട് ലക്ഷം മുട്ടകള്‍ നശിച്ചു


മലപ്പുറം : തമിഴ്‌നാട്ടില്‍ നിന്നും മഞ്ചേരിയിലേക്ക് കോഴിമുട്ടയുമായി വന്ന ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് രണ്ട് ലക്ഷത്തോളം മുട്ട നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി മലപ്പുറം റോഡിലെ 22ാം മൈലില്‍ അപകടമുണ്ടായത്.
നാമക്കല്ലില്‍ നിന്നും മഞ്ചേരി മാര്‍ക്കറ്റിലെ സിദ്ധീഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മുട്ട മുഴവന്‍ പൊട്ടി റോഡില്‍ പരന്നൊഴുകി. ലോറി ഡ്രൈവറേയും, ക്‌ളീനറെയും നാട്ടുകാര്‍ ലക്ഷപ്പെടുത്തി. ഇരുവർക്കും പരിക്കില്ല.
നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇവിടേയും റോഡ് പുതുക്കി പണിഞ്ഞിട്ടുണ്ടെങ്ങിലും റോഡിൽ വേണ്ടത്ര വീതിയില്ല. ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുമുണ്ട്. മഴയും റോഡിലെ വെളിച്ചക്കുറവുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു