അനധികൃത ചെങ്കൽ ഖനനം; രണ്ട് ലോറികൾ പിടികൂടി


തിരൂരങ്ങാടി: താലൂക്ക് അധികൃതർ നടത്തിയ പരിശോധനയിൽ രണ്ട് ടിപ്പർ ലോറികൾ പിടികൂടി.
കണ്ണമംഗലം വില്ലേജിലെ പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപം അനധികൃത ചെങ്കല്ല് ഖനനത്തിനിടെയാണ് രണ്ട് ടിപ്പർ ലോറികൾ തിരൂരങ്ങാടി താലൂക്ക് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.
തഹസിൽദാരുടെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ സുധീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികൾ പിടിച്ചെടുത്തത്.