പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ ജൂനിയർ ഫുട്ബോൾ താരം ഒഴുക്കിൽപ്പെട്ടു: മത്സ്യ തൊഴിലാളികൾ രക്ഷകരായി.


പരപ്പനങ്ങാടി : സംസ്ഥാന ജൂനിയർ ഫുട്ബോൾ താരം കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു.
കടൽ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികൾ കടലിലേക്കെടുത്തു ചാടി മരണ കയത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.
മണ്ണട്ടമ്പാറക്കടുത്തെ കറുത്തേടത്ത് വീട്ടിൽ ഹാജറ, നിസാർ ദമ്പതികളുടെ മകനും സംസ്ഥാന ജൂനിയർ ഫുട്ബോൾ താരവുമായ മുഹമ്മദ് റിഷാനാണ് (14) അപകടത്തിൽപെട്ടത്.
ശ്വാസ നാളത്തിൽ ചെളി നിറഞ്ഞ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി അപകട നില തരണം ചെയ്തു വരുന്നതായാണ് വിവരം..