പ്ലാസ്മ ദാനം നൽകി കുഞ്ഞിമോൻ ഹാജിയുടെ കുടുംബം

കല്ലുങ്ങലകത്ത് അബ്ദുൽ ഖാദർ എന്ന കുഞ്ഞിമോൻ ഹാജിയുടെ കുടുംബാംഗങ്ങൾ പ്ലാസ് മ ദാനം ചെയ്യുന്നതിനായി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയപ്പോൾ

തിരൂരങ്ങാടി: കഴിഞ്ഞ ജൂലൈ 26 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസയിലിരിക്കെ മരണപ്പെട്ട കല്ലുങ്ങലകത്ത് അബ്ദുൽ ഖാദർ എന്ന കുഞ്ഞിമോൻ ഹാജിയുടെ കുടുംബാംഗങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പ്ലാസ് മ ദാനം നടത്തി.
കുഞ്ഞിമോൻ ഹാജിയുടെ മകനും കോവിഡ് റിക്കവേർഡ് ടീം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടുമായ ശബീർ അലി (മാനേജിംഗ് ഡയറക്ടർ, സഫ ഗ്ലോബൽ വെൻച്വർ) യുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്ലാസ്മ ദാനം നടത്തിയത്. ജഹ്ഫർ ഓടക്കൽ, ശാക്കിർ തിരൂരങ്ങാടി, ജുനൈദ് തിരൂരങ്ങാടി, സയ്യിദ് അജ്മൽ ഹാഷിം, മുഹമ്മദ് റാശിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അടുത്ത ആഴ്ചയോടെ കൂടുതൽ പേർ പ്ലാസ്മ ദാനം പൂർത്തീകരിക്കുമെന്നും ഇവർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫീസർ ഡോ: ശിനാസ് ബാബു, ഡോ: ബാസിൽ എന്നിവർ സംഘത്തെ ആശീർവദിച്ചു.