ശുചിമുറികളുടെ ശോചനീയാവസ്ഥ: പരപ്പനാട് ഡെവലപ്പ്മെൻ്റ് ഫോറം മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി.


പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ശുചിമുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
ശുചിത്വ പദവി അവാർഡ് നേടിയ നഗരസഭയിൽ ദൈനം ദിനം പലവിധ ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകൾ അടക്കമുള്ള പൊതുജനങ്ങൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ വൃത്തിഹീനമായ നിലവിലെ ശുചി മുറികൾ ശുചീകരിക്കേണ്ടതുണ്ട്.
ശുചിമുറികൾ സ്വകാര്യതയുള്ളതും ആധുനിക – ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭാധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഒരു വർഷത്തോളമായിട്ടും നടപടി സ്വീകരിക്കുന്നതിലും നഗരസഭ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിചാണ് പരപ്പനാട് ഡെവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) മാർച്ച് നടത്തിയത്.
എഴുത്തുകാരനും കവിയുമായ സി.പി.വൽസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. റഫീഖ് ‘ബോംബെ’ അധ്യക്ഷത വഹിച്ചു. നഹാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് ഉമ്മർ, അസീസ്, പി. രാമാനുജൻ, മുഹമ്മദലി, ശിഹാബ്, സി. യഹ് യ, എന്നിവർ നേതൃത്വം നൽകി. യു.ഷാജി മുങ്ങാത്തംതറ, പി.പി.അബൂബക്കർ ,ഖാജാ മുഹ് യുദ്ധീൻ, സി.സി.അബ്ദുൽ ഹക്കീം, ഏനു കായൽമഠത്തിൽ എന്നിവർ പ്രസംഗിച്ചു.