വെന്നിയൂരിൽ ബൈക്കിലിടിച്ചു നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; 2 പേർക്ക് പരിക്ക്


തിരൂരങ്ങാടി: ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാത വെന്നിയൂർ കൊടിമരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെല്ലിതൊടി അനിൽ (39), ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന കൊടിഞ്ഞി പറമ്പിൽ ചന്ദ്രൻ (60) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം സ്വദേശികളാണ്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.