ചുഴലിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


തിരൂരങ്ങാടി: ചുഴലി ആർട്സ് & സ്പോർട്സ് ക്ലബ്ബും കാസ്ക്ക് ചാരിറ്റി കമ്മിറ്റിയും സംയുക്തമായി ചുഴലി പ്രദേശത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായ കബീർ മച്ചിഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.
പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യാഥിതിയായിരുന്നു.
കാസ്ക്ക് പ്രസിഡണ്ട് സിദ്ദിഖ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. അസീസ് കുന്നുമ്മൽ സ്വാഗതവും ട്രഷറർ മാനുപ്പ നന്ദിയും പറഞ്ഞു.

പ്രദേശത്തെ കാലപ്പഴക്കം ചെന്ന
ചുഴലി പാലം മന്ത്രി സന്ദർശിച്ചു. പാലത്തിൻ്റെ അപകടാവസ്ഥ
കാസ്ക്ക് പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനുള്ള ശ്രമം തുടരുമെന്ന് മന്ത്രി ഉറപ്പ് നൽകി.