നാഷണൽ യൂത്ത് ലീഗ് ചരിത്ര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
1 min read

മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളെ സമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കതിനെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സ്വാതന്ത്ര്യ സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു.
ഐ എൻ എൽ. സംസ്ഥാന പ്രസിഡന്റ് പ്രഫ: എ പി. അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.സി. മൻസൂർ, ഗഫൂർ കൂടത്തായി, സകരിയ എളേറ്റിൽ, ഐഎൻഎൻ.
ജില്ലാ ഭാരവാഹികളായ പി.കെ.എസ്. മുജീബ് ഹസ്സൻ, ഖാലിദ് മഞ്ചേരി, സാലിഹ് മേടപ്പിൽ, മജീദ് തെന്നല, എൻ.എം. മശ്ഹൂദ് (NSL), അബ്ദുള്ള പൂക്കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു. അലി ഹസ്സൻ തിരുവാലി, എൻ.റിയാഫ്, കോയമോൻ, റഹിം വട്ടപ്പാറ, സിദ്ധീഖ് ഉള്ളാടൻകുന്ന്, മുനീർ കൊല്ല ചിന, അബ്ദുറഹിമാൻ കോട്ടക്കൽ, തുടങ്ങിയവർ നേതൃത്ത്വം നൽകി. റിസ്വാൻ മമ്പാട് സ്വാഗതവും, സാലിം മഞ്ചേരി നന്ദിയും പറഞ്ഞു.