എടവണ്ണയിൽ വീട് നിർമ്മാണത്തിനിടെ അപകടം : യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്

(പ്രതീകാത്മക ചിത്രം)

എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. എടവണ്ണ തിരുവാലിയില്‍ രണ്ടുനില വീടിന്റെ ചുമര്‍ തേക്കുന്നതിനിടെ ചവിട്ടി നിന്ന സ്ലാബ് തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച പകൽ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സാബിര്‍ (33) നും പരിക്കേറ്റു. മരിച്ച സമീറിന്റെ മൃതദേഹം എടവണ്ണ ഇ.എം.സി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.