സ്വാതന്ത്ര്യസമര രക്തസാക്ഷികളെ നീക്കം ചെയ്യാനുള്ള നടപടി: ഐ.എൻ.എൽ പ്രതിഷേധ മാർച്ച് നടത്തി.


തിരൂരങ്ങാടി: ധീരദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹജിയെയും ആലി മുസ്‌ലിയാരടക്കമുള്ള 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്വാതന്ത്ര സമര ചരിത്ര താളുകളിൽ നിന്നും ഒഴിവാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കത്തിനെതിരെ ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് കെ.പി. അബൂബക്കർ ഹാജി, ഐ.എം.സി.സി. നേതാവ് മൊയ്തീൻ ഹാജി തിരൂരങ്ങാടി, മജീദ് തെന്നല, കെ.സി. മാസിൻ, ഹംസക്കുട്ടി ചെമ്മാട്, ഹംസ ഫൈസി കരിപറമ്പത്ത്, അഷ്റഫ് കെ തെയ്യാല, കെ.സി.മൻസൂർ, ഷംസു പാലത്തിങ്ങൽ, എൻ.സി.അബ്ദുൽ ലത്തീഫ്, എം. അഷ്‌റഫ് മമ്പുറം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി അഷ്‌റഫ് തിരൂരങ്ങാടി സ്വാഗതവും റഫീഖ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.