ഐ.എൻ.എൽ മെമ്പർഷിപ്പ് ക്യാംപയിൻ തുടങ്ങി


പരപ്പനങ്ങാടി: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലും ക്യാംപയിന് തുടക്കമായി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഉള്ളണം കിഴക്കുംപാടം ലിഫ്റ്റ് ഇറിഗേഷന്റെ വൈദ്യുതി ബില്ലും ഓപ്പറേറ്ററുടെ ശമ്പളവും കർഷകർ പിരിവെടുത്ത് ചിലവാക്കേണ്ട അവസ്ഥ മാറ്റി ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ച് കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും പൊട്ടിപൊളിഞ്ഞ കനാൽ നവീകരിച്ച് കൃഷി ആവശ്യത്തിന് ഉപയുക്തമാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സൈദു മുഹമ്മത് തേനത്ത്, അസ്റ്റു ചെട്ടിപ്പടി, പി.പി. ഹസ്സൻ ഹാജി, ചെമ്പർ അബൂബക്കർ, ബഷീർ മാസ്റ്റർ, ബാവ ഗോൾഡൻ, കെ.ഹുദൈഫ്, യു.സി. ബാവ,സി.എൻ. മുസ്തഫ, സി.എൻ. ബാപ്പുട്ടി, കരുമാടത്ത് ബാവ, എ.എം.കെ ബാവ എന്നിവർ പ്രസംഗിച്ചു. ഷാജിസമീർ പാട്ടശ്ശേരി സ്വഗതവും സലീം ബാബു നന്ദിയും പറഞ്ഞു.