പരപ്പനങ്ങാടിയിൽ പൂട്ടിയിട്ട വീട്ടില്‍ മോഷണം. സ്വർണ്ണ മോതിരം കവർന്നു

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം മാളിയേക്കല്‍ ജാഫര്‍ എന്ന കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വീടുപൂട്ടിയിട്ട് പോതായിരുന്നു. മോഷണം നടന്നത് ശനിയാഴ്ചയായിരിക്കാമെന്നാണ് നിഗമനം.
ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ മോഷണം നടന്നതായി അറിയുന്നത്.
വീടിൻ്റെ വാതിൽ തുറന്ന് കിടന്നത് കണ്ട് ഇവർ പരിസരവാസികളെയും പരപ്പനങ്ങാടി പോലീസിലും അറിയിക്കുകയുമായിരുന്നു.
വില പിടിപ്പുള്ള സാധനങ്ങൾ പലതും വീട്ടിലുണ്ടായിരുന്നെങ്കിലും അര പവനോളം വരുന്ന സ്വർണ മോതിരം മാത്രമാണ് നഷ്ടപ്പെട്ടത്. മറ്റ് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. പരപ്പനങ്ങാടി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.