സൈബർ തട്ടിപ്പ് : താനൂർ സ്വദേശിക്ക് നഷ്ടപെട്ടത് ലക്ഷങ്ങൾ, തട്ടിപ്പ് സംഘത്തെ താനൂർ പോലീസ് പിടികൂടി.


താനൂർ: വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ താനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി, എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോട്ടയം വേലൂർ പാലമറ്റം മുത്തുസരുൺ )32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), തമിഴ്നാട്ടിലെ പുത്തൂർ വിരുദ്ധനഗർ ശ്രീവിളി കോവിൽ സ്ട്രീറ്റ് വീരകുമാർ (33), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാർമാരുതി കാഞ്ഞിരത്തമലയിൽ ജിബിൻ (28) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. താനൂർ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബേത്തിലെഹേം അസോസിയേറ്റ്സിൻ്റെ പേരിലുള്ള ലോൺ ലോ ഇന്ട്രെസ്റ്റ് റേറ്റിൽ എന്ന മെസ്സേജിൽ കൊടുത്ത നമ്പറിൽ ഒന്നരകോടി ലോൺ ആവശ്യപ്പെട്ട പരാതിക്കാരനോട് ഫോണിൽ ഇരുപത്തിഅയ്യായിരം രൂപയുടെ ഇരുപത്തി ഏഴ് മുദ്രപത്രം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പലസ്ഥലങ്ങളിലും ഇരുപത്തി അയ്യായിരത്തിൻ്റെ മുദ്രപത്രം അന്വേഷിച്ചതിൽ കിട്ടാത്തതിനാൽ പരാതിക്കാരനോട് ബാംഗ്ലൂർ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്നാ സ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും പ്രതികൾ അറിയിക്കുകയായിരുന്നു.
ഇതനസരിച്ച് ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ആ അക്കൗണ്ടിലേക്കു അയച്ചു. ശേഷം പ്രോസസ്സിംഗ് ഫീസായി ഒരു ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞുറ് രൂപയും ബാംഗ്ലൂർ ഉള്ള അക്കൗണ്ടിലേക്കു അയച്ചു കൊടുത്തിരുന്നുവത്രെ. തുടർന്ന് ലോൺ കിട്ടുന്നതിനായി പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആയെന്നുമാണ് പരാതി. തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്പി, എം.ഐ ഷാജിയുടെ നേതൃത്വത്തിൽ സ്പെഷൽ അന്വേഷണ സംഘത്തെ നിയമിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സംഘം ഉപയോഗിക്കുന്ന 100 കണക്കിന് നമ്പറുകൾ കണ്ടെത്തി.
ബാംഗ്ലൂരിലെ ജയനഗർ എ.ഐ. ടി ബ്രാഞ്ചിൽ അധീശ്വര സ്റ്റാബ് വേണ്ടേർസ് എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചപ്പോൾ നിരവധി ആളുകളെ ഇത്തരത്തിൽ ലോൺ ഓഫർ ചെയ്തു പറ്റിക്കപ്പെട്ടവരുടെ ലക്ഷക്കണക്കിന് രൂപ എത്തുന്നതായും പിൻവലിക്കുന്നതായും കണ്ടെത്തി. ഐടി പ്രൊഫഷണലായ യുവാക്കളായ പ്രതികൾ തമിഴ്നാട്ടിലെ വിരുദഗ്ദ്ധരുള്ള വീരകുമാർ എന്ന പ്രതിയുടെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ബാംഗ്ലൂരിൽ നിന്നും മാറ്റം വരുത്തി ആധികേശവൻ എന്നയാളുടെ പേരിലുള്ളതാക്കി ശേഷം യഥാർത്ഥത്തിൽ ഇല്ലാത്ത ആളുടെ അധീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്ന സ്ഥാപനത്തിൻ്റെയും പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്കു അഡ്വർടൈസിമെൻ്റ് കുറഞ്ഞ ഇൻടെസ്റ്റ് റേറ്റിൽ ലോണിനു ബന്ധപെടാൻ ഒരു പേരും മൊബൈൽ നമ്പറും കൊടുക്കുതാണ് തട്ടിപ്പ് നടത്തുന്നത്.
ലോൺ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനസുകാരെയും മറ്റുള്ളവരും ഈ നമ്പറിൽ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. താനൂർ സ്വദേശി ലോൺ ആവശ്യർത്ഥം ബന്ധപ്പെട്ട നമ്പറിൻ്റെ ഉടമ തമിഴ്നാട്ടിലെ ധർമപുരി എന്ന സ്ഥലത്തുള്ള 21 കാരന്റെ പേരിലുള്ളതാണ്. ക്യാഷ് പ്രതികൾ പിൻവലിച്ചാൽ ഉടനെ ഈ നമ്പറുകളില്ലക്കു വിളിച്ചാൽ കിട്ടാതാകും. ഇതിനാനാൽ കേരളത്തിൽ നിന്നു മാത്രം നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പോലീസിനോ സൈബർ സെല്ലിനോ പിടിക്കാതിരിക്കാൻ ഇവർ ഇടയ്ക്കിടെ വ്യാജ സിംകാർഡുകൾ മൊബൈൽ ഫോണുകൾ എന്നിവ മാറ്റുകയും താമസം കേരളം, തമിഴ്നാട്, ബംഗ്ലൂർ എന്നിവിടങ്ങളിൽ പലഹോട്ടലുകളും വീടുകളും വാടകക്ക് എടുത്ത് വ്യാജ പേരിൽ താമസിക്കും. തമിഴ്നാട്ടിലെ വിരുദ്ധനഗറിൽ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിക്കുന്ന പതിനാറു മൊബൈൽ ഫോണുകളും, പതിനഞ്ച് ഡെബിറ്റ് കാർഡുകളും നിരവധി പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ, വ്യാജ സിം കാർഡുകൾ, രേഖകൾ, ഇവർ ഉപയോഗിക്കുന്ന ജാഗ്യർ എന്ന ആഡംബര കാറും പോലീസ് സംഘം പിടിച്ചെടുത്തു. താനൂർ ഡി.വൈ.എസ്.പിക്ക് പുറമെ എസ്.ഐ. എൻ. ശ്രീജിത്ത്, എസ്.ഐ. രാജു, സീനിയർ സിവിൽ പോലിസ് ഓഫീസർ കെ. സലേഷ്, സി.പി.ഒ. ജിനേഷ്, വിനീഷ്, എന്നിവരും, മലപ്പുറം സൈബർ സെല്ലിലെ പോലീസുകാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.