സെക്സ് റാക്കറ്റ്; മോഡലും സംഘവും അറസ്റ്റില്‍


സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മോഡല്‍ ഇഷ ഖാനെയും രണ്ട് പേരെയും മുംബൈയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന സന്ദേശത്തിന് പിന്നാലെയുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇഷയെയും സംഘത്തെയും പിടിയിലാക്കിയത്.
മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയെന്ന ജോലിയാണ് ഇഷ ചെയ്തത്. മറ്റൊരു മോഡലിനെയും ടി.വി. താരത്തെയും ശേഷം അറസ്റ്റു ചെയ്തിട്ടുണ്ട്. ഇഷ ഖാന്റെ ഇടപാടുകളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേനെ ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇടപാട് ഉറപ്പിച്ചത്.
ജുഹുവിലെ ആഡംബര ഹോട്ടലിലേക്ക് കസ്റ്റമര്‍ എന്ന വ്യാജേന വന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി എത്തിയ ഇഷയെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോട് കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇമോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആകട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും അറസ്റ്റ് ചെയ്തവരെ മാന്‍കുര്‍ദ് റിമാന്റ് ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. കേസ് സാന്റക്രൂസ് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.