ബസ്സ്റ്റോപ്പിലെ ഇരിപ്പിടത്തിലെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിയയാളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി.


ബസ്സ്റ്റോപ്പിലെ ഇരിപ്പിടത്തിലെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിയയാളെ അഗ്നിരക്ഷ സേന എത്തി രക്ഷപ്പെടുത്തി. തൃശൂർ കാഞ്ഞിരപ്പിള്ളി സ്വദേശിയായ അന്‍സാരിയാണ് (60) കുടുങ്ങിയത്.
ഇരിപ്പിടത്തിനും സമീപത്തെ ചുമരിനും ഇടയിലേക്ക് കാലും അരഭാഗം വരെയും ഇറങ്ങിപ്പോയതോടെ ഇയാള്‍ക്ക് പുറത്തു കടക്കാന്‍ പറ്റാത്ത അവസ്ഥയിലായി.
നാട്ടുകാര്‍ ഇയാളെ പുറത്തേക്ക് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാതായതോടെ തൃശൂരില്‍നിന്ന് അഗ്നിരക്ഷ സേന എത്തി കമ്പികള്‍ അറുത്താണ് പുറത്ത് എടുത്തത്.
സ്റ്റേഷന്‍ ഓഫിസര്‍ എ. ബാബുവിൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.