ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.


തിരൂരങ്ങാടി: എസ്.എസ്.എൽ.സി.പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.എം.സി.സി. ജുബൈൽ യൂണിറ്റിൻ്റെ കീഴിൽ ഐ.എൻ.എൽ. ഇരുമ്പുചോല യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു. ബി.ബി.എ, എൽ.എൽ.ബി. കരസ്ഥമാക്കി അഭിഭാഷകനായ അനസ് കാവുങ്ങലിനെ ചടങ്ങിൽ ആദരിച്ചു.
ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞാലൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി പുതുക്കുടി, മുക്കൻ ആലി, ഒ.സി. ഇസ്മായിൽ, ഐ.എം.സി.സി. നേതാക്കളായ ഇ.കെ.റിയാസ്, പി. ഖാലിദ്, മുസ്ഥഫ മുക്കൻ, എന്നിവർ നേതൃത്വം നൽകി. മജീദ് ചോലക്കൽ സ്വാഗതവും ഹൻളൽ കാവുങ്ങൾ നന്ദിയും പറഞ്ഞു.