തൃശൂരും പാലക്കാടും നേരിയ ഭൂചലനം; തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി


തൃശൂരും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്.
പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്.
പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ റിക്ടർ സ്കെയിലിലാണ് 3.3 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.