സുപ്രീംകോടതിയ്ക്ക് മുന്നില്‍ സ്ത്രീയും പുരുഷനും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു


ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പുറത്ത് സ്ത്രീയും പുരുഷനും തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.
കോടതി കോംപ്ലക്‌സിന് പുറത്ത്, ഭഗ്‌വന്‍ ദാസ് റോഡിലാണ് സംഭവം നടന്നത്. ഇവര്‍ തീകൊളുത്തിയത് ശ്രദ്ധയില്‍പ്പെട്ട കോടതി ഗെയ്റ്റിലെ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി ഉടന്‍ തീയണയ്ക്കുകയും ഇവരെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ഡി.സി.പി ദീപക് യാദവ് പറഞ്ഞു. ഇവരിപ്പോള്‍ ചികിത്സയിലാണ്.
ഇവര്‍ രണ്ടുപേരും എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ ആത്മഹത്യക്ക് ഉപയോഗിച്ചതായി പറയപ്പെടുന്ന മണ്ണെണ്ണ സംഭവ സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചു.