വഹാബ് പക്ഷത്തിന് പൂർണ പിന്തുണ നൽകി ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി.


തിരൂരങ്ങാടി: ഇന്ത്യൻ നാഷണൽ ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രൊഫ.എ.പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ചെമ്മാട് ചേർന്ന തിരൂരങ്ങാടി മണ്ഡലം ഐ.എൻ.എൽ, എൻ.വൈ.എൽ സംയുക്ത കൺവെൻഷനിലാണ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഒ.കെ. തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.പി.അബുബക്കർ ഹാജി അധ്യക്ഷത വഹിച്ചു. മൊയ്തീൻകുട്ടി പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എൽ സംസ്ഥാന പ്രിസിഡന്റ് എൻ.എം. മശ്‌ഹൂദ്, മൊയ്തീൻ ഹാജി തിരുരങ്ങാടി, ഹംസക്കുട്ടി ചെമ്മാട്, ഹംസ ഫൈസി കരിപ്പറമ്പത്ത്, കെ.സി. മൻസൂർ, എൻ.സി. കുഞ്ഞു, അബുബക്കർ ചെറമംഗലം, അഷറഫ് മമ്പുറം, കെ.സി.മാസിൻ, പി.വി. ഷംസുദ്ധീൻ, ഹനീഫ തെന്നല, പി.കെ. റഫീഖ്, ഇഖ്ബാൽ പാലത്തിങ്ങൽ, ബശീർ മാസ്റ്റർ ഉള്ളണം തുടങ്ങിയവർ സംസാരിച്ചു.
മജീദ് തെന്നല സ്വാഗതവും അഷറഫ് കെ തെയ്യാല നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി മുൻസിപ്പൽ ഭാരവാഹികളായി ചാത്തമ്പാടൻ ഹംസ ഫൈസി (പ്രസി), അഹമ്മദ് പൂക്കയിൽ ചെമ്മാട്, കെ.പി.അബ്ദു തിരൂരങ്ങാടി, ഹനീഫ കരിപറമ്പ്, നാസർ വലിയപീടിയേക്കൽ ചെമ്മാട് (വൈസ് പ്രസി), എം. ഹംസക്കുട്ടി ചെമ്മാട് (ജന സെക്ര), കോയ പൂക്കയിൽ ചെമ്മാട്, ഹനീഫ കെ.സി റോഡ്, റയീസ് ബാബു, അഷ്റഫ് (സെക്ര) കെ.സി. മൻസൂർ തിരൂരങ്ങാടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.